Madhyamam_logo.gif
 
കശുവണ്ടി പരിപ്പ് കഴിക്കൂ കൊളസ്‌ട്രോള്‍ നിയന്ത്രിക്കൂ
Saturday, May 29, 2010
 
ന്യൂദല്‍ഹി : കശുവണ്ടിപരിപ്പ് കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും, രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് ദല്‍ഹിയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. 25 പേരില്‍ നടത്തിയ ഗവേഷണത്തിനൊടുവിലാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്.

ശരീരത്തിനു ഗുണകരമായ നിരവധി പ്രോട്ടീനുകളുടെ കലവറയാണ് കശുവണ്ടിപരിപ്പ്. കൂടുതലായി ഇത് കഴിക്കുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

2.3 ഔണ്‍സ് കശുവണ്ടിപ്പരിപ്പ് ദിവേസന കഴിക്കുന്നവരില്‍ അഞ്ച് ശതമാനം വരെ കൊളസ്‌ട്രോള്‍ സാധ്യത കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മെലിഞ്ഞ ശരീര പ്രകൃതിയുള്ളവര്‍ കശുവണ്ടിപരിപ്പ് കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ മൂന്ന് ഔണ്‍സില്‍ കൂടുതല്‍ കശുവണ്ടിപരിപ്പ് കഴിക്കുന്നവര്‍ക്ക് പൊണ്ണത്തടിയുണ്ടാകാന്‍ സാധ്യതയേറെയാണെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.
 
 
 കടപ്പാട്:
 
http://www.madhyama m.com/


http://www.madhyamam.com/__._,_.___